മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിൻ്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പിൽ നേരിടേണ്ടിവരും ; സർക്കാരിന് ലത്തീൻ സഭയുടെ മുന്നറിയിപ്പ്

Jaihind News Bureau
Tuesday, February 23, 2021

തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധന കരാറില്‍  സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ലത്തീൻ സഭ. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ട സഭ. എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സർക്കാർ റദ്ദുചെയ്യണം. കേന്ദ്രത്തിന്റെ കാർഷിക നയം പോലെയാണ് സർക്കാരിന്റെ നടപടി. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. സർക്കാർ അമേരിക്കൻ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിൻ്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുമെന്നും സഭ മുന്നറിയിപ്പ് നല്‍കി.