രാജ്യത്തെ വാർത്താ മാധ്യമങ്ങളിലെ വലിയൊരു വിഭാഗത്തെ ഫാസിസ്റ്റ് താൽപര്യങ്ങൾ കീഴടക്കിയെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, July 13, 2020

രാജ്യത്തെ വാർത്താ മാധ്യമങ്ങളിലെ വലിയൊരു ഭാഗം ഫാസിസ്റ്റ് താൽപര്യങ്ങൾ കീഴ്പ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി. ടെലിവിഷൻ ചാനലുകളും വാട്ട്‌സ്ആപ്പ് ഫോർവേഡുകളും തെറ്റായ വാർത്തകളിലൂടെ വിദ്വേഷം നിറഞ്ഞ വിവരണം പ്രചരിപ്പിക്കുകയാണ്. നുണകളുടെ ഈ വിവരണം ഇന്ത്യയെ കീറിമുറിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി ട്വിറ്റിൽ കുറിച്ചു.