ഇടുക്കിയില്‍ കനത്ത മഴ; വാഗമണ്ണിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

ഇടുക്കി വാഗമണ്ണിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.

കഴിഞ്ഞ രണ്ട് ദിവസവും ശക്തമായ മഴയാണ് മധ്യകേരളത്തിലുൾപ്പെടെ ലഭിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട,കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Idukkilandslide
Comments (0)
Add Comment