മൂന്നാർ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ആരോഗ്യവകുപ്പ് സംഘം കുടുങ്ങിക്കിടക്കുന്നു

 

ഇടുക്കി ഉദുമല്‍പേട്ട ദേശീയപാതയിലും ഉരുള്‍പൊട്ടല്‍.രാജമലയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് യാത്രതിരിച്ച ആരോഗയപ്രവര്‍ത്തകരും എന്‍ഡിആര്‍എഫ് സംഘവും കുടുങ്ങിക്കിടക്കുന്നു. അതേസമയം, ഇടുക്കിയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ആറുപേരെ രക്ഷിച്ചു. എഴുപതിലേറെപേർ മണ്ണിനടിയിലെന്നാണ് സൂചന. തകർന്ന പെരിയവര പാലം ശരിയാക്കി. പാലത്തില്‍ കൂടി താല്‍ക്കാലികമായി ഗതാഗതം സാധ്യമാക്കി. രക്ഷാപ്രവർത്തനത്തിന് എന്‍ഡിആർഎഫ് സംഘം ആലപ്പുഴ, തൃശൂര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചു.

Comments (0)
Add Comment