ശ്രീറാമിന് ഫൈവ് സ്റ്റാര്‍ പരിരക്ഷ; പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

Sunday, August 4, 2019

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് റിമാന്‍ഡില്‍ സുഖവാസം നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്. അടിയന്തരമായി ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണം. കിംസ് ആശുപത്രി പ്രതിയെ സംരക്ഷിക്കുകയാണെന്നും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം പറഞ്ഞു.