വെള്ളത്തില്‍ രാസമാലിന്യം അപകടകരമായ തോതില്‍; മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വാദം തള്ളി കുഫോസ്

Jaihind Webdesk
Saturday, May 25, 2024

 

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് രാസമാലിന്യം കാരണമായിട്ടില്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (Kerala State Pollution Control Board) കണ്ടെത്തല്‍ തള്ളി കുഫോസ് (KUFOS) പഠനസമിതി. വെള്ളത്തില്‍‍ അമോണിയയും സള്‍ഫൈഡും അപകടകരമായ തോതില്‍ കണ്ടെത്തിയെന്ന് കുഫോസ് പഠനസമിതി റിപ്പോര്‍ട്ട്. വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവാണെന്നും റിപ്പോർട്ടിലുണ്ട്.