കണ്ണൂര്‍ വിസിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി കെഎസ്‌യു

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി. ചാന്‍സിലര്‍ക്കെതിരായ പ്രതിഷേധം കണ്ണൂര്‍ സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യുവാണ്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്.

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ്‌ പി മുഹമ്മദ്‌ ഷമ്മാസാണ് പരാതി നൽകിയത്. സിൻഡിക്കേറ്റ് അംഗങ്ങളുടേയും സർവകലാശാല സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുൾപ്പടെയുള്ളവരുടെയും നേതൃത്വത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചാണ് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടിക്ക് സർവകലാശാല ഓഡിറ്റോറിയം അനുവദിച്ച വൈസ് ചാൻസലർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കെഎസ്‌യുവിന്‍റെ പരാതി നൽകിയത്.ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ പ്രതിഷേധ പരിപാടിയിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

Comments (0)
Add Comment