രാഹുലിന്‍റെ പോരാട്ടത്തിന് കരുത്തുപകരാന്‍; കെഎസ്‌യുവിന്‍റെ ക്യാമ്പസ് ഐക്യദാർഢ്യ സദസുകൾക്ക് തുടക്കമായി

Jaihind Webdesk
Wednesday, March 29, 2023

കൊച്ചി: രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പസ് ഐക്യദാർഢ്യസദസുകൾക്ക് തുടക്കമായി. കൊച്ചിൻ യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഐ ക്യദാർഢ്യ സദസ് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.

സകല ജനാധിപത്യ രാഷ്ട്രീയ മര്യാദകളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച കേന്ദ്ര സർക്കാരിന്‍റെ നീക്കമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. മതേതരത്വത്തെ തച്ചുതകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ധീരമായ പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിക്കുന്നതായും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.

ഐക്യദാർഢ്യ സദസിന്‍റെ ഭാഗമായി സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ നൂറുകണക്കിന് കെഎസ്‌യു പ്രവർത്തകർ പങ്കെടുത്തു. പരിപാടിക്ക് സെനറ്റ് മെമ്പർമാരായ അതുൽ അഗസ്റ്റിൻ, കുര്യൻ ബിജു, അഭിനവ്, അക്കാദമിക് കൗൺസിൽ മെമ്പർ അതുൽ എസ്‌ രമേഷ് മുൻ സെനറ്റ് മെമ്പർ റഹ്മത്തുള്ള എം എന്നിവർ നേതൃത്വം നൽകി.