ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപിഐക്ക് മനസിലായി ; വൈകിവന്ന ബുദ്ധിയെന്ന് കെ.സുധാകരന്‍

Jaihind Webdesk
Friday, July 9, 2021

കണ്ണൂർ : പാർട്ടി ഗ്രാമങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളെ വളർത്തുന്നുവെന്ന പരാമർശം സിപിഐക്ക്  വൈകിവന്ന ബുദ്ധിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപിഐക്ക്  വൈകിയെങ്കിലും മനസിലായതിൽ സന്തോഷമുണ്ട്. പാർട്ടിഗ്രാമങ്ങളിലെ ക്രൂരതകളെക്കുറിച്ച്  കോൺഗ്രസ്  നേരത്തെ പറഞ്ഞിട്ടുള്ളതാണ്.

ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സിപിഎമ്മിന് നിയന്ത്രിക്കാൻ ആവാത്ത വിധം പാർട്ടി ഗ്രാമങ്ങൾ മാറി. ഭരണത്തിന്‍റെ പിന്തുണയുള്ളത് കൊണ്ടാണ് ക്വട്ടേഷൻ സംഘങ്ങൾ വിഹരിക്കുന്നത്. കൊടി സുനി ജയിലിൽ ആഢംബര ജീവിതം നയിക്കുകയാണ്. സ്വർണ്ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലല്ലെന്നും അദ്ദേഹം പറഞ്ഞു.