തൃശൂർ ഗവ. ലോ കോളേജ് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥിക്ക് നേരെ എസ്.എഫ്.ഐ ആക്രമണം

Jaihind News Bureau
Wednesday, September 18, 2019

തൃശൂർ ഗവ. ലോ കോളേജിലെ കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന അനീഷ് അബ്രഹാമിന് നേരെ എസ്.എഫ്.ഐ ഗുണ്ടാഅക്രമണം. ആക്രമണത്തിൽ പരിക്കേറ്റ അനീഷിനെ (25 വയസ്സ്) തൃശൂർ സഹക്കണ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഗവ.ലോകോളേജിലെ രണ്ടാംസെമസ്റ്റർ ത്രിവത്സര വിദ്യാർത്ഥിയായ അനീഷ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. മാത്രമല്ല ജനറൽ സെക്രട്ടറിയും 4 ക്ലാസ് പ്രതിനിധികളും വിജയിച്ച് കെ.എസ്.യു വൻ മുന്നേറ്റം നടത്തിയിരുന്നു. 20-ൽ താഴെ വോട്ടുകൾക്കാണ് കെ.എസ്.യു സ്ഥാനാർത്ഥികൾ പരാജയപ്പെത്.

വോട്ടെണ്ണനിലിടെയും ആഹ്ലാദപ്രകടനത്തിനിടെയും നടന്ന സംഘർഷങ്ങളിൽ ഇരു വിഭാഗത്തിനും പരിക്കേറ്റിരുന്നു. മാത്രമല്ല എസ്.എഫ്.ഐ മിനിറ്റ്സ് ബുക്ക് പകർപ്പ് തിരഞ്ഞെടുപ്പിനിടെ കെ.എസ്. യു പ്രചരണ ആയുധമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ-എ.ബി.വി.പി മുന്നണി കൂട്ടുകെട്ട് കാമ്പസിൽ വലിയ പ്രചരണത്തിലേക്കും വാക്കേറ്റത്തിലേക്കും എത്തിയിരുന്നു. അവധിക്കുശേഷം കാമ്പസ് തുറന്ന ദിവസം ചുവരിൽ കെ.എസ്.യു എഴുതിയവ എസ്.എഫ്.ഐ മായ്ച്ചതിനെ ചോദ്യം ചെയ്ത് അനീഷ് അബ്രഹാം പരസ്യമായി ചുവരിൽ കെ.എസ്.യു എന്നെഴുതിയതിനെ തുടർന്നാണ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് പ്രഭാത് ജോസിന്റെ നേതൃത്വത്തിൽ എത്തിയ എസ്.എഫ്.ഐ ഗുണ്ടകൾ റോഡിലേക്ക് ഇറക്കി നിലത്തിട്ട് മർദ്ദിച്ചത്.  പ്രഭാത് നിരവധി ആക്രമണത്തിൽ പ്രതിയാണ്. കെ എസ് യു പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ മുൻപ് കോളേജിൽ നിന്ന് പുറത്താക്കിയ പ്രഭാതിനെ എൻട്രൻസ് പരീക്ഷപോലുമില്ലാതെയാണ് സർക്കാർ പ്രത്യേക ഉത്തരവിറക്കി തിരിച്ചെടുത്തത്.

ഗുണ്ടാനേതാവിനെ തിരിച്ചെടുത്തതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. വീണ്ടും ആക്രമത്തിന് നേതൃത്വം നൽകുന്ന എസ്.എഫ്.ഐ ഗുണ്ടാ നേതാവിനെതിരെ നിയമനടപടി കൈക്കൊള്ളണം എന്ന് കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ആവിശ്യപ്പെട്ടു.