കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് ഉജ്വല വിജയം

Monday, December 5, 2022

 

കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി കെഎസ്‌യു. തിരുവനന്തപുരം പെരിങ്ങമല ഇക്ബാൽ കോളേജ്, ശാസ്താംകോട്ട ഡിബി കോളേജ്, കായംകുളം എംഎസ്എം കോളേജ്, കിളിമാനൂർ ശ്രീ ശങ്കര, അമ്പലപ്പുഴ ഗവണ്‍മെന്‍റ് കോളേജ്, കല്ലമ്പലം കെറ്റിസിറ്റി, ചവറ ബേബി ജോൺ മെമ്മോറിയൽ കോളേജ്, പത്തനാപുരം മൗണ്ട് ടാബോർ ട്രെയ്നിംഗ് കോളേജ് തുടങ്ങിയ പ്രമുഖ കലാലയങ്ങളിൽ കെഎസ്‌യു ആധിപത്യം നേടി.