മന്ത്രിക്ക് മികച്ച നടിക്കുള്ള അവാര്‍ഡും സെര്‍വിക്കല്‍ കോളറും; വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു

Jaihind News Bureau
Saturday, February 28, 2026

 

 

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ വേറിട്ട പ്രതിഷേധവുമായി കെ എസ് യു. മികച്ച അഭിനയത്തിനുള്ള അവാര്‍ഡും തുടര്‍ ചികിത്സക്കായി കോളറും മന്ത്രി വീണ ജോര്‍ജിന് ഔദ്യോഗിക വസതിയിലേക്ക് പാര്‍സലായി അയച്ചു. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയാണ് മന്ത്രിക്ക് ട്രോഫിയും സോഫ്റ്റ് സെര്‍വിക്കല്‍ കോളറും അയച്ചു കൊടുത്തത്.

കെ എസ് യു സംസ്ഥാന ജന.സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി സമരം ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണന്‍ പാളാട്, പ്രകീര്‍ത്ത് മുണ്ടേരി, സൂരജ് പരിയാരം, അര്‍ജുന്‍ ചാലാട്, കെ വി സുരാഗ്, വൈഷ്ണവ് ധര്‍മ്മടം തുടങ്ങിയവര്‍ പങ്കെടുത്തു.