കെ.കെ. ശൈലജയുടെ ആത്മകഥ സിലബസിൽ നിന്ന് പിൻവലിച്ചില്ലെങ്കിൽ വിസിയെ തടയും; കെഎസ്‌യു

Jaihind Webdesk
Thursday, August 24, 2023

 

കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ നിന്ന് കെ.കെ. ശൈലജയുടെ ആത്മകഥ പിൻവലിച്ചില്ലെങ്കിൽ വി.സിയെ തടയുമെന്ന് കെഎസ്‌യു. സിലബസിൽ കെ.കെ. ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയത് സർവകലാശാലയെ കമ്യൂണിസ്റ്റുവൽക്കരിക്കുന്നതിന്‍റെ ഭാഗമാണ്. ഇത് അംഗീകരിക്കാൻ ആവില്ലെന്നും അഴിമതിക്കാരിയെ പഠിക്കേണ്ട ഗതികേട് വിദ്യാർത്ഥികൾക്കില്ലെന്നും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു. സിലബസിൽ നിന്ന് ആത്മകഥ പിൻവലിച്ചില്ലെങ്കിൽ കണ്ണൂർ സർവകലാശാലാ വിസിയെ തടഞ്ഞുകൊണ്ടുള്ള ശക്തമായ സമരങ്ങളുമായി കെഎസ്‌യു മുന്നോട്ടു പോകുമെന്നും ഫർഹാന്‍ മുണ്ടേരി വ്യക്തമാക്കി.