എസ് എഫ് ഐ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസുകൾ ചട്ടവിരുദ്ധമെന്ന് കെഎസ്‌യു. പരിപാടി ഉദ്ഘാടനം ചെയ്ത കണ്ണൂർ യൂണിവേഴ്സിറ്റി വിസിക്കെതിരെ യുജിസിക്കും ഗവർണർക്കും പരാതി നൽകിയതായും കെഎസ്‌യു.
കാസർഗോഡ് കണ്ണൂർ യൂണിവേഴ്സിറ്റിക്കകത്ത് കൊവിഡ് 19 മൂലം നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്നതിനു പകരം ചട്ടവിരുദ്ധമായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിച്ചു. അത് വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അദ്ദേഹം തന്നെ അതിന് പ്രചരണം നടത്തുകയും ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കൃത്യമായ രാഷ്ട്രീയവൽക്കരണം ലക്ഷ്യം വെച്ചാണ് കെ.എസ്.യു
ബിരുദ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സർവ്വകലാശാല പഠന ബോർഡുകളെയും വിഷയ വിദഗ്ദ്ധരെയും നോക്കുകുത്തികളാക്കി എൽപി, യുപി വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നത് പോലെ പഠന ക്ലാസുമായി എസ്എഫ്ഐ മുന്നോട്ടു പോകുന്നതിന് പിന്നിൽ ഗൂഢ നീക്കമെന്നും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രൻ പറയുന്നു .
നിലവിൽ വിദൂരവിദ്യാഭ്യാസ കോഴ്സിന് ആവശ്യമായ നാക് അംഗീകാരം ഇല്ലാത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ എന്ത് അടിസ്‌ഥാനത്തിലാണ് വിദൂര വിദ്യാഭ്യാസ വിദ്യാർഥികളും ഈ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറഞ്ഞതെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
കൂടാതെ ഈ ക്ലാസുകളെ സംബന്ധിച്ച് കെഎസ്‌യുവിന് ഉള്ള മറ്റ് ആശങ്കകൾ എന്നത് ആരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതെന്നും, എന്താണ് പഠിപ്പിക്കുന്നതെന്നും പാർട്ടി ക്ലാസുകൾ പോലെ ഇത് അധഃപതിക്കുമെന്നുമാണ്. കരിക്കുലം പുനഃഘടന ചുമതലയുള്ള ഇടത് സിൻഡിക്കേറ്റ് അംഗം എ.നിഷാന്ത് അധ്യാപകർക്ക് മെസേജ് അയച്ചു മുടങ്ങിപ്പോയ ക്ലാസുകളുടെ വിവരങ്ങൾ ശേഖരിച്ചത് കൃത്യമായ രാഷ്ട്രീയവൽക്കരണത്തിന് തെളിവാണ്.
ഈ വിഷയത്തില്‍ വൈസ് ചാൻസലർക്കും ഉത്തരവാദിത്വപ്പെട്ടവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് യുജിസിക്കും ഗവർണർക്കും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് നവനീത് ചന്ദ്രൻ പരാതി നൽകി. യുജിസിക്ക് നൽകിയ പരാതിയിന്മേൽ നടപടിയെടുക്കാൻ യുജിസി പരാതി ഹയർ എജ്യുക്കേഷൻ ബ്യൂറോ ജോയിന്റ് സെക്രട്ടറി കാംലിനി ചൗഹാന് കൈമായതായും അറിയുന്നു