മലയാള മഹാനിഘണ്ടു വകുപ്പിലെ അനധികൃതനിയമനം : ഡോ.പൂർണിമ മോഹനെതിരെ കെ.എസ്.യു പ്രതിഷേധം

Jaihind Webdesk
Monday, July 12, 2021

തിരുവനന്തപുരം : കേരള സർവകലാശാലയിലെ മലയാള മഹാനിഘണ്ടു മേധാവിയെ ചട്ടങ്ങൾ ലംഘിച്ച് നിയമിച്ചതിനെതിരെ കെ.എസ്.യു പ്രതിഷേധം. മഹാനിഘണ്ടു എഡിറ്ററായി നിയമിക്കപ്പെട്ട ഡോ.പൂർണിമ മോഹനെ  പ്രവർത്തകർ ഘരാവോ ചെയ്തു. ഡോ.പൂർണിമ മോഹൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി.