സിലബസ് വിവാദം : കണ്ണൂര്‍ സര്‍വകലാശാല വി.സിയെ തടഞ്ഞ് കെ.എസ്.യു പ്രതിഷേധം

കണ്ണൂര്‍  : കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന വിവാദത്തില്‍ വി.സിയെ തടഞ്ഞ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സര്‍വകലാശാലയ്ക്ക് മുന്നിൽ സിലബസ് കത്തിച്ച് കഴിഞ്ഞദിവസം കെ.എസ്.യു പ്രതിഷേധിച്ചിരുന്നു.

അതേസമയം സവർക്കറുടെയും ഗോൾവർക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് നിയമിച്ച എട്ടംഗ സമിതിയാണ് പുതുക്കിയ സിലബസ് തയ്യാറാക്കിയത്. ആർ എസ് എസ് ആചാര്യൻമാരായ വി ഡി സവർക്കർ, എം എസ് ഗോൾവൾക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്. ദീന ദയാൽ ഉപാദ്യായയുടെയും ലേഖനം സിലബസിലുണ്ട്.

Comments (0)
Add Comment