അനസ്എടത്തൊടികക്ക് സർക്കാർ ജോലി നൽകണം : KSU മലപ്പുറം ജില്ലാ കമ്മറ്റി

Jaihind Webdesk
Monday, February 11, 2019

ഇന്ത്യയുടെ അഭിമാന താരമായിരുന്ന ഫുട്ബോൾ താരം അനസ് എടത്തൊടികക്ക് കേരള സർക്കാർ ജോലി നൽകണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും സ്പോർട്സ് മന്ത്രിക്കും കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി കത്തയച്ചു. മികച്ച ഫോമിലായിരിക്കുമ്പോൾ, പ്രായം തളർത്താത്ത നിമിഷത്തിൽ തന്നെ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ സ്വയം വിരമിക്കൽ പ്രഖ്യാപനം നടത്തിയ താരമാണ് അനസ് എന്നും അദ്ദേഹം രാജ്യത്തിനു നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന് ജോലി നൽകണമെന്നും ആണ് കെ.എസ്.യുവിന്‍റെ ആവശ്യം.