ക്യാമ്പസുകളിൽ നീല വസന്തം; വിജയക്കൊടി പാറിച്ച് കെഎസ്‌യു

കണ്ണൂർ, എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം. വിവിധ ജില്ലകളിലെ ക്യാമ്പസുകളിൽ കെഎസ്‌യു വിജയക്കൊടി നാട്ടി. കാലങ്ങളായി എസ്എഫ്ഐ ഭരണത്തിലുള്ള നെന്മാറ എൻഎസ്എസ് കോളേജ് ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, തൃത്താല എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു യൂണിയൻ പിടിച്ചെടുത്തു.

തൃത്താല ഗവ. കോളേജ്, പട്ടാമ്പി ഗവ. കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, നെന്മാറ എൻഎസ് എസ് കോളേജ്, പറക്കുളം എൻഎസ്എസ് കോളേജ്, പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജ്, ആനക്കര എഡബ്ല്യുഎച്ച് കോളേജ് ഉൾപ്പെടെയുള്ള കോളേജുകളില്‍ കെഎസ്‌യു വിജയക്കൊടി നാട്ടി.

രണ്ടര പതിറ്റാണ്ടുകൾക്കു ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും,പതിറ്റാണ്ടുകൾക്ക് ശേഷം ഒറ്റപ്പാലം എൻഎസ്എസ് കോളേജും കെഎസ്‌യു പിടിച്ചെടുത്തപ്പോൾ 45 വർഷത്തെ എസ്എഫ്ഐ ആധിപത്യം തകർത്ത് മഞ്ചേരി എൻഎസ്എസ് കോളേജിൽ കെഎസ്‌യു മുന്നണി ആധിപത്യം നേടി.

കാഴ്ച പരിമിതിയെ അതിജീവിച്ച് തൃശൂർ കേരള വർമ്മ കോളേജിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച എസ്. ശ്രീക്കുട്ടനും തിളക്കമാർന്ന വിജയം നേടിയെങ്കിലും റീകൗണ്ടിംഗിലൂടെ വിജയം അട്ടിമറിക്കപ്പെട്ടു. പാലക്കാട് വിക്ടോറിയ കോളേജ്, നെന്മാറ എൻഎസ്എസ് കോളേജ്, പാറക്കുളം എൻഎസ്എസ് കോളേജ്, മൂത്തേടം ഫാത്തിമാ കോളേജ്, ബത്തേരി സെന്‍റ് തോമസ് കോളേജ്, അംബ്ദേകർ കോളേജ്, തൃശൂർ സെന്‍റ് തോമസ് കോളേജ്, നാദാപുരം ഗവണ്‍മെന്‍റ് കോളേജ്, ബാലുശേരി ഗോകുൽ കോളേജ്, കോഴിക്കോട് ചേളന്നൂർ കോളേജ്, പൊന്നാനി അസ് ബാഹ്, വളാഞ്ചേരി കെആർഎസ്എൻ കോളേജ്, ചേന്നര മൗലാനാ കോളേജ്, മഞ്ചേരി എച്ച്‌എംസി, എംസിറ്റി ലോ കോളേജ്, കുന്ദമംഗലം ഗവൺമെന്‍റ് കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു യൂണിയൻ നേടി.

ഗുരുവായൂർ ഐസിഎ കോളേജ്, തൃത്താല ഗവൺമെന്‍റ് കോളേജ്, പട്ടാമ്പി ഗവൺമെന്‍റ് കോളേജ്, ആനക്കര എഡബ്ല്യുഎച്ച് കോളേജ്, പെരിന്തൽമണ്ണ എസ്എൻഡിപി കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു മുന്നണിയും മൈനോറിറ്റി കോളേജിൽ യുഡിഎസ്എഫും യൂണിയൻ നേടി.

വയനാട് ഇഎംബിസി, ഐഎച്ച്ആർഡി, എസ്എംസി, സിഎം, ഓറിയന്‍റൽ, ബത്തേരി അൽഫോൻസാ, തൃശൂർ കുട്ടനെല്ലൂർ ഗവൺമെന്‍റ് കോളേജ്, കോട്ടായി ഐച്ച്ആർഡി, തൃശൂർ കുട്ടനെല്ലൂർ ഗവണ്‍മെന്‍റ് കോളേജ്, ഗവണ്‍മെന്‍റ് ലോ കോളേജ്, മണ്ണാർക്കാട് എംഇഎസ് എന്നിവിടങ്ങളിൽ കെഎസ്‌യു മികച്ച വിജയം നേടി. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ക്യാമ്പസ് ജോഡോ’ കാലിക്കറ്റ് യൂണിവേഴ്സിറ്റി തല ശില്പശാല സംഘടിപ്പിച്ച ശേഷമാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ കെഎസ്‌യു നേരിട്ടത്. എസ്എഫ്ഐയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കും, വിദ്യാഭ്യാസ രംഗത്തെ ഒന്നടങ്കം അട്ടിമറിക്കുന്ന ക്രമക്കേടുകൾക്കും വിദ്യാർത്ഥികൾ നൽകിയ മറുപടിയാണ് കെഎസ്‌യുവിന്‍റെ ഉജ്വല വിജയമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Comments (0)
Add Comment