കണ്ണൂര്‍: പയ്യന്നൂര്‍ ഏരിയ എസ്.എഫ്.ഐ. പ്രസിഡന്റ് ആശിഷിനെതിരെ കാപ്പ ചുമത്തണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. നിരവധി അക്രമ കേസുകളില്‍ പ്രതിയായിട്ടും ആശിഷിനെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഡി.ഐ.ജിക്ക് പരാതി നല്‍കിയത്.
പയ്യന്നൂരില്‍ നിരവധി അക്രമ കേസുകളില്‍ പ്രതിയായ ആശിഷിന് പൊലീസ് നോട്ടീസ് പോലും നല്‍കുന്നില്ല എന്നാണ് കെ.എസ്.യുവിന്റെ പ്രധാന ആരോപണം. പയ്യന്നൂര്‍ കോളേജിലെ കെ.എസ്.യു. നേതാവ് ചാള്‍സ് സണ്ണിക്കെതിരെ നടന്ന അക്രമത്തില്‍ പോലും പൊലീസ് നടപടിയെടുത്തില്ലെന്നും എം.സി. അതുല്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ. നേതാവിന് പൊലീസ് സംരക്ഷണം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.