വിദ്യാർഥിനിയുടെ ആത്മഹത്യ : കൊല്ലം ജില്ലയിൽ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയിൽ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. ഫാത്തിമ മാതാ കോളേജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി സെമസ്റ്റർ പരീക്ഷയ്ക്കിടെ പരീക്ഷാ ഹാളിൽ കോപ്പിയടിച്ചതായ് അധ്യാപകർ ആരോപിച്ചതിനെ തുടർന്ന് കൊല്ലം ഫാത്തിമ മാത കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ രാഖി കൃഷ്ണൻ കഴിഞ്ഞ ദിവസം ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.കോപ്പിയടിച്ചു എന്ന് ആരോപിച്ച് പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ രാഖി കൃഷ്ണയെ പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് സഹപാഠികളും പറയുന്നത്. ഇതാടെയാണ് ആരോപണ വിധേയരായ അധ്യാപകർക്കതിരെ നടപടി ആവശ്യപ്പെട്ട് കെ എസ് യു നേതൃത്വത്തിൽ കോളജിലേക്ക് മാർച്ച് നടത്തിയത്.കോളജിന് മുന്നിൽ ബാരിക്കേഡുകൾ തീർത്ത് പോലീസ് മാർച്ച്തടഞ്ഞു.തുടർന്ന് മുദ്രാവാക്യം മുഴക്കി പോലീസ് വലയം ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അക്രമിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്‍റ് വിഷ്ണു വിജയന്‍റെ അധ്യക്ഷതയിൽ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി മാർച്ച് ഉദ്ഘാടനം ചെയ്തു.

രാഖി കൃഷ്ണന്റെ മരണത്തിൽ ജുഡീഷ്വൽ അന്വേഷണം നടത്തുക, കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെ എസ് യു ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ കെ എസ് യു നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടക്കും.

ksu strikeRakhi Suicide
Comments (0)
Add Comment