കെഎസ്‌യു സംസ്ഥാന കമ്മറ്റി പുനസംഘടിപ്പിച്ചു

Jaihind Webdesk
Saturday, April 8, 2023

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന കമ്മറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്‍റായി നിലവിലെ അധ്യക്ഷന്‍ അലോഷ്യസ് സേവ്യർ തന്നെ തുടരും. സീനിയർ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായി മുഹമ്മദ്‌ ഷമ്മാസും ആൻ സെബാസ്റ്റ്യനും തുടരും. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായി അനന്തനാരായണൻ എച്ച്, അരുൺ രാജേന്ദ്രൻ, വിശാഖ് പാത്തിയൂർ, യദുകൃഷ്ണൻ എം ജെ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ആദേശ് സുധർമൻ, അജാസ് കുഴൽമന്ദം, അൽഅമീൻ അഷറഫ്, ആനന്ദ് കെ ഉദയൻ, അനന്തകൃഷ്ണൻ വെമ്പായം, അനീഷ് ആന്‍റണി, അർജുൻ, അരുൺ എസ് കെ, അരുണിമ എൻ കുറുപ്പ്, ആഷിക് ബൈജു, അസ്ലാം ഓലിക്കൽ, ബേസിൽ, ഫർഹാൻ, ഗൗജ വിജയകുമാർ, ഹാഷിം സുലൈമാൻ, ജിതിൽ, ജിത്തു ജോസ്, കണ്ണൻ നമ്പ്യാർ, മാഹിൻ എം, മിവാ ജോളി, മുബാസ്, നിതിൻ, പ്രവാസ്, പ്രിയങ്ക ഫിലിപ്പ്, റഹ്മത്തുള്ള എം, രാഹുൽ, സച്ചിൻ, സനൂജ്, ശരത്, സിംജോ സാമുവൽ,എന്നിവരെയും തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്‍റുമാരായി ഗോപു നെയ്യാർ(തിരുവനന്തപുരം), അൻവർ സുൽഫിക്കർ(കൊല്ലം), തോമസ് എ ഡി(ആലപ്പുഴ), അലൻ ജിയോ മൈക്കിൾ(പത്തനംതിട്ട), നൈസാം കെ എൻ(കോട്ടയം), നിധിൻ ലൂക്കോസ്(ഇടുക്കി), കൃഷ്ണലാൽ കെഎം(എറണാകുളം), ഗോകുൽ ഗുരുവായൂർ(തൃശൂർ), നിഖിൽ കണ്ണാടി(പാലക്കാട്‌), അൻഷിദ് ഇ കെ(മലപ്പുറം), ഗൗതം ഗോകുൽദാസ്(വയനാട്), സൂരജ് വി ടി(കോഴിക്കോട്), അതുൽ എം സി(കണ്ണൂർ), ജവാദ് പുത്തൂർ(കാസറഗോഡ്) എന്നിവരെ തിരഞ്ഞെടുത്തു.
ഇതിനുപുറമെ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളെയും വിവിധ സെല്ലുകളുടെ ചുമതല ഉള്ളവരെയും തിരഞ്ഞെടുത്തു.