കെഎസ്ആർടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കില്ല

Jaihind Webdesk
Tuesday, April 30, 2019

KSRTC- MPanel

എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന കെഎസ്ആർടിസിയുടെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിന് എതിരായുള്ള ഹർജിയാണ് പരിഗണിക്കില്ലെന്ന് പറഞ്ഞത്. ക്രമപ്രകാരം മാത്രമേ കേസ് പരിഗണിക്കാൻ സാധിക്കുള്ളുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. എപ്രിൽ 30ന് ഡ്രൈവർമാരെ പിരിച്ചുവിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പിഎസ്സി റാങ്ക് ജേതാക്കളുടെ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.