കെ.എസ് ആർ ടി സി സാമ്പത്തിക പ്രതിസന്ധി; ഡ്രൈവർ ആത്മഹത്യ ചെയ്തു

Jaihind Webdesk
Tuesday, January 10, 2023


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം കെ.എസ് ആർ ടി സി ഡ്രൈവർ ആത്മഹത്യ ചെയ്തു. വിതുര കരിപ്പാലം സ്വദേശി സജികുമാർ ആണ് മരിച്ചത്. 52 കാരനായ സജികുമാറിന്‍റെ മൃതദേഹം വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നു സജികുമാർ. കെഎസ്ആര്‍ടിസി യിൽ ശമ്പളം മുടങ്ങിയതിനെങ്ങിയതിനെ തുടർന്ന് ടിഡിഎഫ് നേതൃത്വത്തിൽ തൊഴിലാളികൾ ചീഫ് ഓഫിസിനു മുന്നിൽ നിരാഹാര സമരം തുടരുകയാണ്. ഇതിനിടയിയിലാണ് സാമ്പത്തിക പ്രതിസന്ധിയിൽ ജീവനൊടുക്കിയത്. സജികുമാറിന്‍റെ മൃതദേഹം സമരവേദിയിലെത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.