യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും നാടിന്റെ ആദരം

Jaihind News Bureau
Tuesday, November 19, 2019

കെ എസ് ആർ ടി സി യിൽ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ സാഹസികമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും നാടിന്‍റെ ആദരം. ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് കുമളിയിൽ വച്ചായിരുന്നു സംഭവം.

എറണാകുളം മധുര സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവർ ജോയ് ജോൺസനെയും കണ്ടക്ടർ കെ.സി ജോസിനെയുമാണ് കുമളിയിൽ വ്യാപാരി വ്യവസായി യൂത്ത് വിംഗിന്‍റെ നേതൃത്വത്തിൽ ആദരിച്ചത്.തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് എറണാകുളത്ത് നിന്ന് മധുരക്ക് യാത്ര ചെയ്ത ആൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അതിസാഹസികമായി കുമളിയിലെ കുന്നിൻ മുകളിലുളള സെന്‍റ് അഗസ്റ്റിൻ ആശുപത്രിയിൽ ഡ്രൈവർ ബസ് എത്തിച്ച് ജീവൻ രക്ഷിച്ചു.

ഒന്നര മണിക്കൂർ ബസ് യാത്രക്കാരുമായി ആശുപത്രി പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ആവശ്യമായ ചികിത്സ നൽകിയ ശേഷമാണ് ബസ് യാത്രക്കാരുമായി മധുരക്ക് പുറപ്പെട്ടത്. യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ സാഹസികത കാട്ടിയ ജീവനക്കാരെ ആദരിക്കാൻ നാട്ടുകാർ ഒത്തുകൂടി