കെ.എസ്.ഇ.ബിയില്‍ വിവര ചോർച്ച; വിവരം ചോർത്തിയത് കെ-ഹാക്കേഴ്സ്; മൂന്ന് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈക്കലാക്കിയെന്ന് ഹാക്കര്‍മാര്‍

Jaihind News Bureau
Saturday, August 1, 2020

കെഎസ്ഇബിയുടെ വെബ്‌സൈറ്റിൽ വൻ സുരക്ഷാ വീഴ്ച. സംസ്ഥാന വൈദ്യുതി ബോർഡിലെ ഡേറ്റകൾ ചോർത്തി. 3 ലക്ഷത്തോളം പേരുടെ സ്വകാര്യ വിവരങ്ങളാണ് ചോർത്തിയത്. 5 കോടി രൂപ വിലമതിക്കുന്ന വിവരങ്ങളാണ് കെ-ഹാക്കേഴ്‌സ് ചോർത്തിയത്. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് സത്യരാജിനാണ് ചുമതല.

കൺസ്യൂമർ നമ്പർ, പേര്, ജില്ല, അടക്കാനുള്ള തുക ഉൾപ്പെടെയുള്ള വിവരങ്ങളാണ് കെ ഹാക്കാഴേസ് പുറത്ത് വിട്ട ഫയലിൽ ഉള്ളത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതിന്‍റെ പരിണിത ഫലമാണിത്. കെ.എസ്.ഇ.ബിയുടെ ഐ.ടി വകുപ്പിന്‍റെ പിടിപ്പ് കേടാണ് ഇതിന് പിന്നിൽ നിന്ന വ്യക്തമാക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കളുടെ വിവരങ്ങൽ തങ്ങൾ കൈകലാക്കിയെന്ന് കെ ഹാക്കേഴ്‌സ് അവകാശപ്പെടുന്നു. ഇതിൽ ആയരത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ഒരു ഗൂഗിൾ ഡ്രൈവ് ഫയലിലായി ഇവർ പുറത്ത് വിട്ടു.

വേണ്ട അത്ര സുരക്ഷ മുൻ കരുതൽ ഇല്ലാത്തതിനാലാണ് ഇത്തരത്തിലൊരു വിവരചോർച്ച ഉണ്ടായത്. ബില്ലിങ് സെക്ഷനിൽ നിന്നാണ് 5 കോടിയോളം രൂപ വില മതിക്കുന്ന വിവരങ്ങൾ ചോർന്നിരിക്കുന്നത്. മൂന്ന് മണിക്കൂർ കൊണ്ട് തന്നെ കെഎസ്ഇബി വെബ്‌സൈറ്റിന്‍റെ ഡാറ്റാ ബേസിൽ പ്രവേശിക്കാനായെന്നും കെ ഹാക്കേഴ്‌സ് പറയുന്നു. മൂന്ന് ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നിട്ടും കെഎസ്ഇബി ഇക്കാര്യം അറിഞ്ഞിട്ടില്ല. ഗുരുതരമായ വീഴ്ചയാണ് കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവും ഐ.ടി ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറുമായ സത്യരാജിനാണ് ഇതിന്‍റെ ചുമതല. മൂന്ന് മാസം കൊണ്ട് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയില്ലെങ്കിൽ വിവരങ്ങൾ നഷ്ടപ്പെടുമെന്നും ഹാക്കേഴ്സ് മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിലെ അഴിമതി നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും മൊബൈൽ , ഡിജിറ്റൽ പ്ലാറ്റ്ഫോം മുതലായവ ഹാക്ക് ചെയ്യപ്പെട്ടിരിക്കുമെന്ന് ജൂലൈ 24ന് കെ-ഹാക്കേഴ്സ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത് തങ്ങളുടെ പ്രതിഷേധവും അവകാശവും ആണെന്നായിരുന്നു ആഹ്വാനം. ഹാക്ക് ചെയ്യപ്പെടുന്ന ഡേറ്റ ഫെയ്സ്ബുക്ക് പേജിൽ ലൈവ് ആയി ഷെയർ ചെയ്യുന്നതായിരിക്കുമെന്നും ആദ്യ ലൈവ്- 1-8-2020 @ 8 PM ആയിരിക്കുമെന്നും കെ-ഹാക്കേഴ്സ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം ഓഗസ്റ്റ് 13 വരെ സമയം നൽകുന്നുവെന്നും അടുത്തതായി പി.എസ്.സി ഡാറ്റാബെയ്‌സ് ഹാക്ക് ചെയ്യാൻ പോവുകയാണെന്നും കെ ഹാക്കേഴ്‌സ് മുന്നറിയിപ്പും നൽക്കുന്നു.

teevandi enkile ennodu para