
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനത്തേക്ക് മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കുന്നുകുഴി വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ മേരി പുഷ്പവും മത്സരിക്കും. നഗരസഭയിലെ രാഷ്ട്രീയ പോരാട്ടം കടുക്കുന്ന സാഹചര്യത്തിലാണ് ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.