പെരിയയിലെ കൊലപാതകികള്‍ക്ക് സംരക്ഷണം ; സർക്കാർ വലിയ വില നൽകേണ്ടിവരുമെന്ന് ഉമ്മൻ ചാണ്ടി ; കൃപേഷിനെയും ശരത് ലാലിനെയും അനുസ്മരിച്ച് ജന്മനാട്

Jaihind News Bureau
Wednesday, February 17, 2021

 

കാസർകോട് : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും ക്യപേഷിനെയും അനുസ്മരിച്ച് ജന്മനാടായ കല്യോട്. ശരത് ലാലിൻ്റെയും ക്യപേഷിൻ്റെയും കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിന് സംസ്ഥാന സർക്കാരിന് വലിയ വില നൽകേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ അക്രമത്തിനു വെടിമരുന്നിടുന്ന നേതാവാണ് പിണറായി വിജയനെന്ന് കെ.സുധാകരൻ എംപിയും പറഞ്ഞു. സിബിഐ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎമ്മിൻ്റെ ചങ്കിടിപ്പ് കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കല്യോട് നടന്ന സ്മൃതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും.

രാജ്മോഹൻ ഉണ്ണിത്താൻ എം പി, ഡീൻ കുര്യാക്കോസ് എം പി, ഡിസിസി പ്രസിഡന്‍റുമാരായ സതീശൻ പാച്ചേനി, ഹക്കിം കുന്നേൽ, കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്  കെ എം അഭിജിത്ത്, വിവിധ കെപിസിസി, ഡിസിസി, പോഷക സംഘടന ഭാരവാഹികളും അനുസ്മരണ ചടങ്ങിൽ സംസാരിച്ചു. ശരത് ലാലിൻ്റെയും, ക്യപേഷിൻ്റെയും കുടുംബാഗങ്ങൾക്കൊപ്പം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് മു ഉമ്മൻ ചാണ്ടി പൊതുയോഗവേദിയിൽ എത്തിയത്.