കെ ആർ പ്രേംകുമാർ കൊച്ചി ഡെപ്യൂട്ടി മേയര്‍

Jaihind Webdesk
Wednesday, November 13, 2019

കോൺ​ഗ്രസിലെ കെ ആർ പ്രേംകുമാർ കൊച്ചി കോര്‍പ്പറേഷൻ ഡെപ്യൂട്ടി മേയര്‍. ഇന്നു നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെ ജെ ആന്റണിയെയാണ് പ്രേംകുമാർ പരാജയപ്പെടുത്തിയത്. 73 അം​ഗ കൗൺസിലിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രേംകുമാർ 37 വോട്ടുകൾ നേടിയാണ് വിജയിച്ചത്.

പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ആര്‍ പ്രേംകുമാര്‍. ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് പുതിയ ഡെപ്യൂട്ടി മേയറെ കണ്ടെത്തേണ്ടി വന്നത്. രാവിലെ 11 ന് നടന്ന തെര‍ഞ്ഞെടുപ്പിൽ കളക്ടർ എസ് സുഹാസായിരുന്നു വരണാധികാരി.