കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് പെട്ടിമുടി സന്ദർശിക്കും

Jaihind News Bureau
Friday, August 14, 2020

ഇടുക്കി : പെട്ടിമുടി ദുരന്തബാധിത പ്രദേശം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് സന്ദർശിക്കും. രാവിലെ 10.30 ഓടെ അദ്ദേഹം ദുരന്തം നടന്ന പെട്ടിമുടിയില്‍ എത്തിച്ചേരും.

അതേസമയം ഉരുൾപൊട്ടൽ ഉണ്ടായ പെട്ടിമുടിയിൽ ഇന്നും തെരച്ചിൽ തുടരുകയാണ്. അപകടം നടന്ന എട്ടാം ദിവസമായ ഇന്ന് കന്നിയാറിൽ കൂടുതൽ തെരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം. പുഴയിൽ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളിൽ ചെറിയ ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന തുടരും. കുട്ടികൾ അടക്കം 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.