കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെ മകൻ വിവാഹിതനായി

Sunday, August 25, 2024

 

കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെ മകൻ സൗരവ് സുധാകർ വിവാഹിതനായി. കണ്ണൂർ പയ്യാമ്പലം റോഡിലെ പ്രേമ വില്ലയിൽ പി.എൻ സജീവിന്‍റെയും ജിഷ സജീവിന്‍റെയും മകൾ ഡോ. ശ്രേയ സജീവ് ആണ് വധു. തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. കെ. മുരളിധരൻ, ചാണ്ടി ഉമ്മൻ എം എൽ എ , വി.എസ്. ശിവകുമാർ, അബിൻ വർക്കി, ബി.എസ്സ്. ഷിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂർ പയ്യാമ്പലം വാസവ ക്ലിഫ് ഹൗസിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടക്കും.