ജനവിധി അപ്രതീക്ഷിതം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, May 2, 2021

ജനവിധി അപ്രതീക്ഷിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകാനുള്ള സാഹചര്യം കേരളത്തിലില്ലായിരുന്നു. പരാജയത്തെ പരാജയമായി കാണുന്നു. കോണ്‍ഗ്രസിന്‍റ് ആത്മവിശ്വാസം ഒരുകാലത്തും തകര്‍ന്നിട്ടില്ല. 2001 ലെ നിയമസഭ തെരഞ്ഞെടുപ്പുല്‍ എകെ ആന്‍റണി 99 സീറ്റ് നേടി അധികാരത്തില്‍ വന്ന സംസ്ഥാനമാണിത്. ജനവിധിയെ കോണ്‍ഗ്രസ് മാനിക്കുന്നു. തിരിച്ചടികള്‍ ഉണ്ടായപ്പോഴെല്ലാം വിശദമായി പഠിച്ച് വിലയിരുത്തി വര്‍ധിതവീര്യത്തോടെ മുന്നോട്ട് പോയിട്ടുണ്ട്.

പരാജയ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും യുഡിഎഫിനെ സഹായിച്ച ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.