കേരളത്തിലെ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന് നിയുക്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഐക്യമാണ് പുതിയ ടീമിന്റെ പ്രധാന ദൗത്യമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ ഐക്യത്തിന് ഊര്‍ജം പകരും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്നും സണ്ണി ജോസഫ് കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു..
നിയുക്ത കെ പിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരോടൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി അനുഗ്രഹം തേടി. ഉമ്മന്‍ചാണ്ടി തനിക്ക് ജ്യേഷ്ഠ സഹോദരനായിരുന്നെന്നും അദ്ദേഹത്തിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാനാണ് പുതുപ്പള്ളിയില്‍ എത്തിയതെന്നും സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു.
കെപിസിസി യുടെ പുതിയ ഭാരവാഹി നിയമനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് സന്തോഷിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനം എന്നത് വളരെ ഗൗരവമേറിയ ചുമതലയാണ് . അത് ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്‍ എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെ സി ജോസഫ് , ടോമി കല്ലാനി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും, ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍ കെപിസിസി നിയുക്ത പ്രസിഡണ്ടിനും, വര്‍ക്കിംഗ് പ്രസിഡണ്ട്മാര്‍ക്കും ഒപ്പം ഉണ്ടായിരുന്നു.