കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

Jaihind Webdesk
Thursday, October 21, 2021

ന്യൂഡല്‍ഹി : കെപിസിസി ഭാരാവാഹി പട്ടിക  പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്‍റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.  എന്‍ ശക്തന്‍, വിടി ബല്‍റാം, വിപി സജീന്ദ്രന്‍, വിജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. അഡ്വ. പ്രതാപചന്ദ്രനെ ട്രഷററായും നിയമിച്ചു.

23 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നും നിര്‍വാഹക സമിതിയില്‍ രണ്ടും വനിതകളെ ഉള്‍പ്പെടുത്തി. അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍.  പത്മജ വേണുഗോപാല്‍, ഡോ. സോന പിആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയിലെ വനിതാ പ്രാതിനിധ്യം.

 

ഭാരവാഹി പട്ടിക:

വൈസ് പ്രസിഡന്‍റുമാർ

 1. എൻ ശക്തൻ
 2. വി.ടി ബൽറാം
 3. വിജെ പൗലോസ്
 4. വിപി സജീന്ദ്രൻ

ട്രഷറർ

 • അഡ്വ. പ്രതാപചന്ദ്രൻ

ജനറൽ സെക്രട്ടറിമാർ

 1. എഎ ഷുക്കൂർ
 2. പ്രതാപവർമ്മ തമ്പാൻ
 3. എസ് അശോകൻ
 4. മരിയാപുരം ശ്രീകുമാർ
 5. കെകെ ഏബ്രഹാം
 6. അഡ്വ. സോണി സെബാസ്റ്റ്യൻ
 7. അഡ്വ. കെ ജയന്ത്
 8. അഡ്വ. പിഎം നിയാസ്
 9. ആര്യാടൻ ഷൗക്കത്ത്
 10. സി ചന്ദ്രൻ
 11. ടിയു രാധാകൃഷ്ണൻ
 12. അഡ്വ. അബ്ദുൽ മുത്തലിബ്
 13. അഡ്വ. ദീപ്തി മേരി വർഗീസ്
 14. ജോസി സെബാസ്റ്റ്യൻ
 15. പിഎ സലിം
 16. അഡ്വ. പഴകുളം മധു
 17. എംജെ ജോബ്
 18. കെപി ശ്രീകുമാർ
 19. എംഎം നസീർ
 20. അലിപ്പറ്റ ജമീല
 21. ജിഎസ് ബാബു
 22. കെഎ തുളസി
 23. അഡ്വ. ജി സുബോധൻ

നിർവാഹക സമിതി

 1. കെ സുധാകരൻ
 2. വിഡി സതീശൻ
 3. കൊടിക്കുന്നിൽ സുരേഷ്
 4. പിടി തോമസ്
 5. അഡ്വ. ടി സിദ്ദിഖ്
 6. പദ്മജ വേണുഗോപാൽ
 7. അഡ്വ. വിഎസ് ശിവകുമാർ
 8. അഡ്വ. ടി ശരത്ചന്ദ്രപ്രസാദ്
 9. കെ.പി ധനപാലൻ
 10. എം മുരളി
 11. വർക്കല കഹാർ
 12. കരകുളം കൃഷ്ണപിള്ള
 13. അഡ്വ. ഡി സുഗതൻ
 14. കെഎൽ പൗലോസ്
 15. അനിൽ അക്കര
 16. സിവി ബാലചന്ദ്രൻ
 17. അഡ്വ. ടോമി കല്ലാനി
 18. പിജെ ജോയ്
 19. കോശി എം കോശി
 20. അഡ്വ. ഷാനവാസ് ഖാൻ
 21. അഡ്വ. കെപി ഹരിദാസ്
 22. ഡോ. സോന പിആർ
 23. ജ്യോതികുമാർ ചാമക്കാല
 24. അഡ്വ. ജോൺസൺ ഏബ്രഹാം
 25. ജെയ്‌സൺ ജോസഫ്
 26. ജോർജ് മാമ്മൻ കൊണ്ടൂർ
 27. മണക്കാട് സുരേഷ്
 28. മുഹമ്മദ്കുട്ടി മാസ്റ്റർ