കെപിസിസി മീഡിയാ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു ; പാലോട് രവി ചെയർമാന്‍

Jaihind News Bureau
Tuesday, March 23, 2021

 

തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവി ചെയർമാനായി മീഡിയാ കോർഡിനേഷൻ കമ്മിറ്റിയെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. പഴകുളം മധുവാണ് കമ്മിറ്റിയുടെ കൺവീനർ. കെപി സിസി വൈസ് പ്രസിഡന്‍റ് ടി. ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, ജി.വി ഹരി, ആർ.വി രാജേഷ്, വി.എസ് ഹരീന്ദ്രനാഥ്, ജോൺ വിനേഷ്യസ് , പി.ടി ചാക്കോ , അജിത്ത് വെണ്ണിയൂർ, മനോജ് കുമാർ തുടങ്ങിയവരാണ് അംഗങ്ങൾ.