കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അടിയന്തരയോഗം ഇന്ന്

Jaihind News Bureau
Friday, November 16, 2018

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയുടെ അടിയന്തര യോഗം ഇന്ന് പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും.

ശബരിമല യുവതീപ്രവേശന വിഷയമായിരിക്കും പ്രധാനമായും രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യുക. ഇന്ന് വെകുന്നേരം 3 മണിക്ക് ഇന്ദിരാ ഭവനിലാണ് യോഗം. ശബരിമല യുവതീപ്രവേശനുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടുകൾ യോഗം ചർച്ച ചെയ്യും.

ഇക്കാര്യത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ശബരിമല യുവതീപ്രവേശനുമായി ബന്ധപ്പെട്ട് കെ.പി.സി.സി സംഘടിപ്പിച്ച പദയാതയ്ക്കും വാഹന പ്രചരണ യാത്രയക്കും മികച്ച പ്രതികരണമാണ് പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്. വിഷയത്തിൽ കെ.പി.സി.സി സ്വീകരിച്ച നിലപാടിനെ കേരളീയ സമൂഹം നല്കിയ അംഗീകാരത്തിന്‍റെ തെളിവാണ് പ്രചരണ പരിപാടികൾക്ക് ലഭിച്ച വൻ ജനസ്വീകാര്യത. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സ്വീകരിക്കണ്ടേ തുടർനടപടികളും യോഗം ചർച്ച ചെയ്യും. നിയമസഭാ സമ്മേളനത്തിൽ സർക്കാരിന് എതിരെ സ്വീകരിക്കണ്ടേ നിലപാടുകളും യോഗത്തിൽ ചർച്ചായായേക്കും.