തിരുവനന്തപുരം : കെപിസിസിയുടെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഡോ. എസ്. എസ് ലാലിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹാമാരിയെ ചെറുക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്നും കുറ്റകരമായ വീഴ്ചയും അലംഭാവവും ഉണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടെസ്റ്റുകളുടെ എണ്ണത്തിൽ വന്ന കുറവ് സംസ്ഥാനത്തിന് വെല്ലുവിളിയായി. കൊവിഡിനെ പറ്റിയുള്ള അവബോധം എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അത്യാവശ്യമെന്നും അദ്ദേഹം പറഞ്ഞു.