കോൺഗ്രസിന്‍റെ 137 രൂപ ചലഞ്ചിലേക്ക് സംഭാവന നല്‍കി രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്‍റെ 137 ാമത് വാർഷികത്തിന്‍റെ ഭാഗമായി കെപിസിസി യുടെ 137 രൂപാ ചലഞ്ചിലേക്ക് സംഭാവന നല്‍കി രാഹുല്‍ ഗാന്ധി. ഗൂഗിള്‍ പേ വഴി അദ്ദേഹം 1370 രൂപയാണ് അദ്ദേഹം കെപിസിസിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറിയത്. പ്രവർത്തന ഫണ്ട് സമാഹരണത്തിന് വേണ്ടിയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ 137 രൂപ ചലഞ്ച് ആരംഭിച്ചത്.

കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും അനുഭാവികളും ഇതിനോടകം തന്നെ ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു. ജനുവരി 26 ന് ചലഞ്ച് അവസാനിക്കും.

 

Comments (0)
Add Comment