കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസിന് തീയിട്ടു; പോലീസില്‍ പരാതി നല്‍കി കെഎസ്‌യു

Jaihind Webdesk
Thursday, January 4, 2024

 

കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. മൂന്ന് പതിറ്റാണ്ട് കാലത്തെ എസ്എഫ്ഐ കുത്തക അവസാനിപ്പിച്ച് കെഎസ്‌യു യൂണിയൻ പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച യൂണിയൻ ഓഫീസാണ് തീവെച്ച് നശിപ്പിക്കപ്പെട്ടത്. ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത് കോളേജ് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തില്‍ കെഎസ് യു നേതാക്കള്‍ കസബ പൊലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂണിയന്‍ ഓഫീസിലെ സാധനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ചുമരുകളും കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജിൽ ഇന്ന് രാവിലെ 9 മണി മുതല്‍ കെഎസ്‌യു യൂണിയൻ ഭാരവാഹികൾ ഏകദിന ഉപവാസം നടത്തും.