കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് രോഗി മരിച്ചു

Jaihind Webdesk
Sunday, May 30, 2021

കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ കൊവിഡ് ബാധിതൻ മരിച്ചു. പനയം സ്വദേശിയായ രംഗൻ ആണ് മരിച്ചത്.

കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആശുപത്രിയുടെ മുകളിൽ നിന്ന് ഇയാൾ ചാടുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.