വിസ്മയയുടെ മരണം : ഭർത്താവ് കിരണിന്‍റെ അറസ്റ്റ് ഉടനുണ്ടാകും ; സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും

Jaihind Webdesk
Tuesday, June 22, 2021

 

കൊല്ലം : ശാസ്താംകോട്ട പോരുവഴിയില്‍ ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കിരണ്‍ കുമാറിന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ രാത്രിയോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെടര്‍ ആയ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിസ്മയയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച് കിരണ്‍ കുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ശൂരനാട് പൊലീസ്  അറിയിച്ചു. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് നീക്കം.