‘കോടിയേരി മാപ്പ് പറയണം ; നാണം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം’ : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, March 6, 2021

 

തിരുവനന്തപുരം : ഐ ഫോൺ വിവാദത്തിൽ തനിക്കെതിരെ ആരോപണമുന്നയിച്ചതിന് കോടിയേരി ഇനിയെങ്കിലും മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ ഏല്പിച്ച ഭരണം ഉപയോഗിച്ച് രാജ്യദ്രോഹപ്രവർത്തനം നടത്തുകയാണെന്നും നാണം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച്  പുറത്തുപോകണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.