കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി സിദ്ദിഖ് എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍

Jaihind Webdesk
Tuesday, June 8, 2021

ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചതിനൊപ്പം വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍എമാരായ പി.ടി തോമസ്, ടി സിദ്ദിഖ് എന്നിവരെയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി നിയമിച്ചത്. കെ സുധാകരനെ കെപിസിസി പ്രസിഡന്‍റായി നിയമിച്ചുകൊണ്ട് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരുടെ കാര്യവും അറിയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.