ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

Jaihind News Bureau
Saturday, August 29, 2020

ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കത്ത് നല്‍കിയതിലെ വിയോജിപ്പാണ് രേഖപ്പെടുത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തരൂരിനെ വ്യക്തിപരമായി ആക്ഷേപിക്കാനോ, അധിക്ഷേപിക്കാനോ, കഴിവുകള്‍ കുറച്ചുകാട്ടാനോ അല്ല ശ്രമിച്ചത്. പരാമര്‍ശത്തില്‍ വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ നിലവിലെ നേതൃത്വത്തിനെതിരെ ശശി തരൂര്‍ ഹൈക്കമാന്‍ഡിനയച്ച കത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും കൊടുക്കുന്നില്‍ സുരേഷ് പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.