എകെ ബാലന്‍ ഡല്‍ഹി പോലീസിനെ ന്യായീകരിക്കുന്ന നിലയിലേക്ക് തരംതാഴ്ന്നു : കൊടിക്കുന്നില്‍ സുരേഷ് എംപി

യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് മർദ്ദിച്ചതിനെ ന്യായീകരിച്ച എകെ ബാലനെ വിമർശിച്ച് കെടിക്കുന്നില്‍ സുരേഷ് എംപി.  ഡൽഹി പോലീസിനെ ന്യായീകരിക്കുന്ന നിലയിലേക്ക് എകെ ബാലൻ തരംതാഴ്ന്നുവെന്നാണ്  കൊടിക്കുന്നിലിന്‍റെ വിമർശനം.  എല്ലാകാര്യങ്ങളും ലജ്ജാകരമായിട്ടാണ് ഇപ്പോൾ ബാലന് തോന്നുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

എംപിമാർ സമരം ചെയ്തത് ജനങ്ങളുടെ വികാരം മനസ്സിലാക്കിയാണ്. ഏത് മുഖ്യമന്ത്രിയോടും പറയുന്നത് മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ പിണറായിയോടും പറഞ്ഞതെന്നും മുഖ്യമന്ത്രി ഡിക്ഷനറിയിൽ നിന്ന് പുതിയ വാക്കുകൾ കണ്ടെടുക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

 

Comments (0)
Add Comment