കൊടകര കുഴല്‍പ്പണക്കേസ് : രണ്ട് പേര്‍ കൂടി പിടിയില്‍

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. പതിനഞ്ചാം പ്രതി ചോട്ടു എന്നറിയപ്പെടുന്ന ഷിഖിലും ഇയാള്‍ക്ക് ഒളിക്കാന്‍ താവളമൊരുക്കിയ റാഷിദുമാണ് പൊലീസ് കസ്റ്റഡിയിലായത്.

സംഭവശേഷം ഒളിവിലായിരുന്ന ഇരുവരെയും തിരുപ്പതിയിൽ നിന്നാണ് പിടികൂടിയത്. കേസില്‍ പല നിർണായക വിവരങ്ങളും ഷിഖിലിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

Comments (0)
Add Comment