കുഴൽപ്പണക്കേസില്‍ ഒത്തുതീർപ്പിന് ശ്രമം ; അന്വേഷണം എവിടെയെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം : വി.ഡി സതീശൻ

Jaihind Webdesk
Wednesday, June 23, 2021

തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസന്വേഷണം എവിടെ എത്തി എന്ന് ജനങ്ങളോട് പറയാനുള്ള ചുമതല ആഭ്യന്തര വകുപ്പിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കുണ്ടെന്നും വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.