കൊച്ചി ല​ഹ​രി​മ​രു​ന്ന് കേ​സ് : അറസ്റ്റിലായ ത്വ​യ്ബ ഔ​ലാ​ദ് റിമാന്‍ഡില്‍

Jaihind Webdesk
Sunday, August 29, 2021

കൊച്ചി : കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അറസ്റ്റിലായ തി​രു​വ​ല്ല ക​രി​ഞ്ഞാ​ലി​ക്കു​ളം വീ​ട്ടി​ല്‍ ത്വ​യ്ബ ഔ​ലാ​ദ് റിമാന്‍ഡില്‍. ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ എ​ക്സൈ​സ് ആ​ദ്യം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യും ചെ​യ്ത ത്വ​യ്ബയെ ഇന്നലെയാണ് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ് ചെയ്തത്. കേ​സ് ഏ​റ്റെ​ടു​ത്ത എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് കഴിഞ്ഞ ദിവസം ത്വ​യ്ബ​യെ വി​ളി​ച്ചു​വ​രു​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് അ​റ​സ്​​റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ, ത്വയ്ബയെ കാ​ക്ക​നാ​ട്ടെ ഫ്ലാറ്റിലെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ത്വ​യ്ബ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തെ​ന്ന് ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ആ​ദ്യം ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ചെ​ങ്കി​ലും തെ​ളി​വു​ക​ള്‍ നി​ര​ത്തി​യ​തോ​ടെ ത്വ​യ്ബ​ക്ക് കു​റ്റം സ​മ്മ​തി​ക്കേ​ണ്ടി​വ​ന്നു.