കൊച്ചി ലഹരിമരുന്ന് കേസ് : എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെന്‍ഷന്‍ ; സിഐ അടക്കം നാല് പേർക്ക് സ്ഥലംമാറ്റം

Jaihind Webdesk
Thursday, August 26, 2021

കൊച്ചി : കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറിനീക്കത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മഹസർ എഴുതിയതിലും കേസ് റജിസ്റ്റർ ചെയ്തതിലും വീഴ്ച വരുത്തിയ സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ശങ്കറിനെ സസ്പെൻഡ് ചെയ്തു. സിഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അഡീഷണല്‍ എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.