കെ.എം ഷാജിയെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസ് ; അന്വേഷണ സംഘം മുംബൈയിലേക്ക്

Jaihind News Bureau
Saturday, January 2, 2021

 

കണ്ണൂർ : കെ.എം ഷാജി എംഎൽഎയെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസില്‍ അന്വേഷണം മുംബൈയിലേക്ക്. വളപട്ടണം സിഐ പി. ആർ മനോജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലേക്ക് പോകും.   പ്രതിയായ തേജസിന്‍റെ മൊഴി രേഖപ്പെടുത്തി.  തുടർന്നാണ്  മുബൈയിലേക്ക് പോകുന്നത്.   യു. പി സ്വദേശിയായ യൂനുസിന് ഷാജിയെ വധിക്കാൻ തേജസ് ക്വട്ടേഷൻ നല്‍കിയെന്നാണ് കേസ്.