ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇനി വിദേശ മെഡിക്കല്‍ സര്‍വകലാശാലയുടെ വിസിറ്റിങ് പ്രൊഫസര്‍; പദവി ഉപകാരണസ്മരണയില്‍ കിട്ടിയ പ്രാഞ്ചിയേട്ടന്‍ പുരസ്കാരമെന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍

മോൾഡോവോ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയിൽ വിസിറ്റിങ് പ്രൊഫസര്‍ പദവി ലഭിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ ട്രോളി സോഷ്യൽ മീഡിയ.

“വാർത്ത കണ്ട് ഞെട്ടി, ഏതെടാ ഈരാജ്യം.. ഒടുവിൽ ഗൂഗിൾമാപ്പ് നോക്കി കണ്ടുപിടിച്ചു. പഴയ സോവിയറ്റ് അംഗരാജ്യം. ഏറ്റവും ദാരിദ്ര്യംപിടിച്ച യൂറോപ്യൻ രാജ്യങ്ങളിൽ ഒന്ന്..”  ഇങ്ങനെ പോകുന്നു പോകുന്നു സോഷ്യൽ മീഡിയയിലെ കമന്‍റുകൾ .

ഏകദേശം 350 മലയാളിക്കുട്ടികളാണ് മോൾഡോവയിലെ നിക്കോളെ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ഫാര്‍മസി (Nicolae Testemiţanu State University of Medicine and Pharmacy)യിൽ പഠിക്കുന്നു.  ഈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു സംഘം 2019 മാർച്ച് 8ന് കേരളത്തിൽ വന്ന് മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രി ശൈലജയെയും കണ്ടിരുന്നു. കൂടെയുള്ള ആളെ ശ്രദ്ധിക്കുക. അയാളാണ് EQ Listing എന്ന വിദ്യാഭ്യാസ കച്ചവട ഇടനിലക്കാരൻ മനു രാജഗോപാൽ. ഇയാളാണ് മൊൾഡോവ യൂണിവേഴ്സ്റ്റിറ്റിക്കും മന്ത്രിക്കും ഇടയിലുള്ള പാലമായി പ്രവർത്തിച്ചത്.

ഇവരുടെ കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഇന്‍റേൺഷിപ് ചെയ്യാനുള്ള അംഗീകാരം വേണം. അതായിരുന്നു അവരുടെ ആവശ്യം. ഇതിനു പിറകെ അവർ മന്ത്രിയെ മോൾഡോവോയിലേക്ക് ക്ഷണിക്കുന്നു. മന്ത്രി ക്ഷണം സ്വീകരിക്കുന്നു.

ഇതിന് പിന്നാലെ നവംബർ 29 ന് കെ.കെ.ശൈലജ മൊൾഡോവ സന്ദർശിക്കുന്നു.. കൂടെ നിറ സാന്നിദ്ധ്യമായി മനു രാജഗോപാലും ഉണ്ടായിരുന്നു.  എന്തൊക്കെയാണ് യൂണിവേഴ്സിറ്റിയും മന്ത്രിയും തമ്മിലുള്ള കരാറുകൾ.. അതിൽ മനുവിന് ഗുണമെന്ത് എന്നുള്ളതെല്ലാം കണ്ടുപിടിക്കേണ്ട കാര്യങ്ങളാണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം..

മന്ത്രി തിരിച്ചുവന്ന് ഒരു മാസത്തിനുള്ളിൽ യൂണിവേഴ്സിറ്റിയുടെ വക സമ്മാനം റെഡി. മാധ്യമങ്ങൾക്ക് ആഘോഷം. പക്ഷെ ആർക്കും ഈ യൂണിവേഴ്സിറ്റിയെക്കുറിച്ചൊ, അവരുടെ സന്ദർശനങ്ങളെക്കുറിച്ചോ, സാധിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചോ, ഇടനിലക്കാരന്‍റെ പങ്കിനെക്കുറിച്ചോ ഒരു അറിവുമില്ല… ചോദ്യവും ഇല്ലെന്നും സോഷ്യൽ മീഡിയ പറയുന്നു

കേരളം ഇവർക്ക് നല്ല ബിസിനസ് ലഭിക്കുന്ന സ്ഥലമാണ്.  ഇടനിലക്കാർ കാശുണ്ടാക്കുന്ന മേഖലയും..  മൊൾഡോവ യൂണിവേഴ്സ്റ്റിറ്റിക്കും മന്ത്രിക്കും ഇടയിലുള്ള പാലമായി പ്രവർത്തിച്ച് അവർക്കാവശ്യമായ കാര്യം സാധിച്ചുകൊടുത്ത ഇടനിലക്കാരനും സന്തോഷം യൂണിവേഴ്‌സിറ്റി സംഘത്തിന്‍റെ സന്ദർശനവും വൻ വിജയം…

യൂണിവേഴ്സിറ്റിയുടെ ആവശ്യം ഇത്രമാത്രം … ഇവരുടെ കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഇന്‍റന്‍ഷിപ് ചെയ്യാനുള്ള അംഗീകാരം.  അതോടെ അവരുടെ കോഴ്സുകള്‍ക്ക് രാജ്യത്ത് അംഗീകാരവും ലഭിക്കും. അതാണാവശ്യം. ഇതിനു പിറകെ അവർ മന്ത്രിയെ മോൾഡോവോയിലേക്ക് ക്ഷണിക്കുന്നു. മന്ത്രി ക്ഷണം സ്വീകരിക്കുന്നു.  മന്ത്രി തിരിച്ചുവന്ന് ഒരുമാസത്തിനുള്ളിൽ യൂണിവേഴ്സിറ്റിയുടെ വക സമ്മാനം റെഡി. യൂണിവേഴ്സിറ്റിയുടെ വിസിറ്റിംഗ് പ്രൊഫസറായി ഇനി നമ്മുടെ ആരോഗ്യമന്ത്രി … അത് ശരിയാവുമോ?… സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു….

MoldovaKK ShylajaNicolae Testemiţanu State University of Medicine and Pharmacy
Comments (0)
Add Comment